ആമുഖം
ഭക്തിസാധനയുടെ ഭാഗമായുള്ള ഭജന കീര്‍ത്തന ആലാപന സമ്പ്രദായം നമ്മുടെ
സംസ്‌കാരത്തിന്റെ ഭാഗമാണ്. പാരമ്പര്യമായി നാം ആ രീതി പിന്‍തുടര്‍ന്നു
വരുന്നു. ജ്ഞാനേശ്വര്‍, നാംദേവ്, ഏക്‌നാഥ്, തുക്കാറാം, മുക്താഭായി,
ജനാഭായി, ജനാര്‍ദ്ദന്‍ മഹാരാജ്, ഭാനുദാസ്, സോപാന്‍ദേവ്, ചൊഖാമേലാ,
കാനോഭാ, നരഹരിസോനാര്‍, ഗോരകുംഭാര്‍, കബീര്‍ദാസ്, സൂര്‍ദാസ്, സമര്‍ത്ഥ്
രാംദാസ് എന്നീ ഭക്തകവികളുടെ അഭംഗങ്ങളും ദോഹകളും നമുക്ക്
സുപരിചിതങ്ങളാണ്.
സന്‍ത് തുക്കാറാം മഹാറാജിന്റെ തെരഞ്ഞെടുത്ത മറാഠി അഭംഗങ്ങള്‍ മലയാളം
ഭാഷയില്‍ ലിപ്യന്തരണം ചെയ്‌ത് അര്‍ത്ഥസംഗ്രഹത്തോടൊപ്പം ഈ സമാഹരത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു എളിയ സംരംഭമാണ്. തുക്കാറാം
മഹാറാജിന്റെ കൂടുതല്‍ അഭംഗങ്ങളും, സന്‍ത് ജ്ഞാനേശ്വര്‍, സന്‍ത്
നാംദേവ്, സന്‍ത് ഏക്‌നാഥ് എന്നീ ഭക്തകവികളുടെ അഭംഗങ്ങളും ഇതുപോലെ സജ്ജന
സമക്ഷം എത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എം.എസ്. രാമാനന്ദഷെട്ടി, വി.എസ്. കൃഷ്‌ണഷെട്ടി എന്നിവരുമായി ഉണ്ടായ
സമ്പര്‍ക്കത്തില്‍നിന്നും സന്‍ത് കവികളേയും അവരുടെ അഭംഗങ്ങളെ കുറിച്ചും
മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുക്കാറാമാച്യാ അഭംഗാചീ ചര്‍ച്ച,
സന്‍ത്‌വാണി, തുക്കാഹ്മണേ, മറാഠി-ഇംഗ്ലീഷ് നിഘണ്ടു, കൊങ്കണി വിശ്വകോശ്
എന്നീ ഗ്രന്ഥങ്ങളും ഈ പുസ്‌തകത്തിന്റെ രചനയ്‌ക്ക് സഹായകരമായിട്ടുണ്ട്.
ശ്രീമദ് ജനാര്‍ദ്ദന ദേവസ്വം മേല്‍ശാന്തിയും മറാഠിഭാഷാ പരിജ്ഞാനിയുമായ
ശ്രീ. ഗജാനന്‍ പാഠക് കൈയ്യെഴുത്തുപ്രതി പരിശോധിച്ചുതന്ന് പുസ്‌തകം
പ്രസിദ്ധീകരണത്തിന് യോഗ്യമാക്കി. പ്രശസ്‌ത കവിയും ചിത്രകാരനുമായ ശ്രീ
ഭാസ്‌കര്‍ ഹാന്‍ഡെ തയ്യാറാക്കിയതാണ് പുസ്‌തകത്തിന്റെ മനോഹരമായ കവര്‍
ചിത്രം. തുക്കാറാം മഹാറാജിന്റെ ജന്മസ്ഥലം ദേഹുവിന്റെ അയല്‍ പ്രദേശമായ
അംബ്രാജ് ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം.
ആര്‍.എസ്. ഭാസ്‌കര്‍
ഉള്ളടക്കം
സമര്‍പ്പണം
ആമുഖം
സന്‍ത് തുക്കാറാം
1 സുന്ദറ് തേ ധ്യാന് ഉഭേ വിട്ടേവരി
2 സദാ മജേം ഡോളെ
3 പണ്ഡരീച്യാ മഹിമാ
4 ഘേയീം ഘേയീം മാജേം വാചേ
5 ബാപ് മാജാ ദീനാനാഥ്
6 അവധീംചാ തീര്‍ത്ഥേ
7 ഹേംചീം ദാന് ദേഗാ ദേവാ
8 ധന്യ് ജാലോം ഹോ സംസാരീം
9 നാമ് ഘേത്താം ഉഠാഉഠീം
10 ദേവാ ഹോയീന് ഭിക്കാരി
11 മാജീ വിഠള് മാവൂലി
12 ദയാ ക്ഷമാ ശാന്തി
13 ആമിം ഘ്യാവേ തുജേം നാമ്
14 ചന്ദനാചേ ഹാത്ത്
15 ആപുല്യാ മഹിമാനേം
16 ജന്മാചേം തേം മൂള്
17 ചരണാംചാ മഹിമാ
18 വിഠള് ഹാ ചിത്തീം
19 സകള് തീര്‍ത്ഥാംഹുനി
20 സാംവളേം സുന്ദറ് രൂപ്
21 ഭാവേം ഗാവേം ഗീത്
22 ഗരുഡാചേ പായീം
23 ഹോയ് ഹോയ് വാര്‍കരീ
24 രത്‌ന ജഡിത് സിംഹാസന്
25 വിഠള് വിഠള് മന്ത്ര് സോപാ
26 അത്താം ധ്യാവേം അഭയ്‌ദാന്
27 നാമ് ഗോഡ് നാമ് ഗോഡ്
28 ഹേംചീ മാജെം ധന്
29 നാ ദേഖിജെ ഐസെ കേലെം
30 പൈല് ആലെ ഹരീ
സന്‍ത് തുക്കാറാം
ഭാരതീയ ഭക്തകവികളില്‍ പൂജനീയനാണ് സന്‍ത് തുക്കാറാം. തുക്കാറാം വോല്ലോഭ
മോറെ എന്നാണ് പൂര്‍ണ്ണനാമം. ശിവാജി മഹാരാജാവിന്റെ സമകാലികനാണ്
തുക്കാറാം. 1608-ല്‍ മഹാരാഷ്‌ട്രയിലെ പൂണെക്കടുത്ത് ഇന്ദ്രായണി
നദീതീരത്തുള്ള ദേഹു ഗ്രാമത്തില്‍ തുക്കാറാം ജനിച്ചു. പിതാവ് വോല്ലോഭ.
മാതാവ് കാണ്‍കായി. സാവജ്, കാനോഭ എന്നിവര്‍ സഹോദരന്മാര്‍.
കൃഷിയും വാണിജ്യവും പാരമ്പര്യമായി നടത്തികൊണ്ടിയിരുന്ന ഒരു
കുടുംബമായിരുന്നു തുക്കാറാമിന്റേത്. വളരെ ചെറുപ്പത്തില്‍ മാതാപിതാക്കളും
സഹോദരന്മാരും അന്തരിച്ചു. അതോടെ തുക്കാറാമിന് കുടുംബ പ്രാരാബ്‌ധങ്ങള്‍
ഏറ്റെടുക്കേണ്ടിവന്നു.
പതിനഞ്ചാം വയസ്സില്‍ തുക്കാറാം തന്റെ ബന്ധുകൂടിയായ രഖുമാഭായിയെ വിവാഹം
കഴിച്ചു. രഖുമാഭായിയില്‍ അദ്ദേഹത്തിനു ഒരു മകന്‍ ജനിച്ചു. രണ്ടാമത്
അദ്ദേഹം ജീജാഭായിയെ വിവാഹം കഴിച്ചു. ജീജാഭായിയില്‍ രണ്ട് ആണ്‍മക്കള്‍
ഉണ്ടായി. നാട്ടില്‍ ക്ഷാമം പടര്‍ന്നുപിടിച്ചപ്പോള്‍ കാസരോഗി കൂടിയായിരുന്ന
ആദ്യഭാര്യ രഖുമാഭായിയും മകന്‍ സന്താജിയും മരണമടഞ്ഞു. അതോടെ
ലൗകികജീവിതത്തില്‍ വിരക്തി തോന്നിയ തുക്കാറാം വീടുവിട്ടിറങ്ങി.
ദേഹുവിനടുത്ത് കാമനാഥി മലയില്‍ തുക്കാറാം ഏറെക്കാലം തപസ്സുമായി കഴിഞ്ഞു.
ഈ കാലത്ത് കേശവ് ചൈതന്യ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട്
അദ്ദേഹത്തിന് മന്ത്രം ഉപദേശിച്ചു കൊടുത്തു. നാമ്‌ദേവ് പാണ്‌ഡുരംഗ
ഭഗവാനോടൊപ്പം തുക്കാറാമിന് സ്വപ്‌നത്തില്‍ ദര്‍ശനം നല്‍കി അദ്ദേഹത്തിന്
കവിത്വം ഉണ്ടാകട്ടെ എന്നു അനുഗ്രഹിച്ചു. അതിനുശേഷം തുക്കാറാം പാണ്‌ഡുരംഗ
ഭഗവാന്റെ മുഴുസമയ ഭക്തനായി.
തുക്കാറാം സമൂഹപ്രബോധനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അഭംഗ്
രൂപത്തില്‍ തുക്കാറാം ഭക്തി കവിതകള്‍ എഴുതി. അയ്യായിരത്തില്‍പരം
ഭക്തികവിതകള്‍ തുക്കാറാം രചിച്ചിട്ടുണ്ട്. ഭക്തി അദ്ദേഹത്തിന് ഒരു
ജീവിതനിഷ്‌ഠയായിരുന്നു.
1649-ല്‍ ഫാല്‍ഗുനമാസത്തിലെ ശുദ്ധദ്വിതീയ നാള്‍ രാത്രി സ്വയം മറന്ന്
കീര്‍ത്തനാലാപനത്തില്‍ മുഴുകിയിരിക്കെ തന്റെ ആരാധകരുടെ സാന്നിദ്ധ്യത്തില്‍
വെച്ച് അദ്ദേഹം ജീവന്‍മുക്തനായി. തുക്കാറാം ഉടലോടെ വൈകുണ്‌ഠലോകം
പ്രാപിച്ചു എന്നു വിശ്വസിച്ചുവരുന്നു ു
അഭംഗ് : ഒന്ന്
സുന്ദറ് തേ ധ്യാന് ഉഭേ വിട്ടേവരി
കര് കട്ടാവരി ഠേവൂനിയാം
തുളസീഹാറ് ഗളാം കാസേ പിതാംബറ്
ആവഡേ നിരംതര് ഹേംചീ ധ്യാന്
മകര് കുണ്ഡലെം തളപതി ശ്രവണീം
കണ്ഡി കൗസ്‌തുഭമണി വിരാജിത്
തുക്കാ ഹ്മണേ മാജേ ഹേംചീ സര്‍വ്വ് സുഖ്
പാഹീന് ശ്രീമുഖ് ആവഡീംനേം
അര്‍ത്ഥ സംഗ്രഹം
വിഠളന്റെ ആ മനോഹരമായ രൂപം കല്‍പീഠത്തിന്മേല്‍ നിവര്‍ന്ന്
നില്‍ക്കുന്നതായി എനിക്ക് കാണാം. കരങ്ങള്‍ ശരീരത്തോട് ചേര്‍ത്ത്
പിടിച്ചിട്ടുണ്ട്. കഴുത്തില്‍ തുളസീമാല അണിഞ്ഞിട്ടുണ്ട്. ദേഹത്ത്
പീതാംബരവസ്‌ത്രം ചുറ്റിയിട്ടുണ്ട്. അങ്ങിനെയുള്ള വിഠലന്റെ സ്വരൂപം എന്റെ
മനസ്സില്‍ എല്ലായെപ്പോഴും പ്രീതി ഉളവാക്കും. കര്‍ണ്ണത്തില്‍ മകരകുണ്ഡലം
തിളങ്ങുന്നു. കണ്‌ഠഭാഗത്ത് കൗസ്‌തുഭമണി ശോഭിക്കുന്നുണ്ട്. തുക്കാറാം
പറയുന്നു, വിഠളന്റെ ശ്രീത്വം നിറഞ്ഞ സുന്ദരമായ ആ രൂപം കാണുന്നത് എന്നില്‍
ആനന്ദം ഉളവാക്കുന്നു.
അഭംഗ് : രണ്ട്
സദാ മജേം ഡോളെ ജഡോ തുജി മൂര്‍ത്തി
രഖുമായിച്യാപതി സോയാരിയാ
ഗോഡ് തുജേം രൂപ് ഗോഡ തുജേം നാമ്
ദേയി മജ് പ്രേമ് സര്‍വ്വകാള്
വിഠോമാവുലീയേ ഹാച്ചീ വര് ദേയി
സംച്ചറോസി രാഹീം ഹൃദയാ മാജീ
തുക്കാ ഹ്മണേ കാംഹീ നാ മാഗേം ആണീക്
തുജേം പായീം സൂഖ് സര്‍വ്വ് ആഹെ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹേ ബന്ധു രഖുമായീപതി വിഠളാ, എന്റെ നയനങ്ങള്‍
സദാനേരവും നിന്റെ ദിവ്യരൂപം ദര്‍ശിക്കുമാറാകട്ടെ. നിന്റെ രൂപം മധുരമാണ്.
നിന്റെ നാമം മധുരമാണ്. നിന്റെ സ്‌നേഹം എന്നില്‍ എക്കാലവും ഉണ്ടാവണം. ഹേ
വിഠോമാവുലി, എന്റെ ഹൃദയാന്തരത്തില്‍ നീ എന്നും പ്രവഹിച്ചുകൊണ്ടിരുന്നാലും.
എനിക്ക് ആ ഒരു വരം മാത്രം മതി. മറ്റൊന്നും എനിക്ക് ചോദിക്കുവാനില്ല.
നിന്റെ പാദചരണങ്ങളില്‍ ഞാന്‍ സര്‍വ്വസുഖങ്ങളും കണ്ടെത്തുന്നു.
അഭംഗ് : മൂന്ന്
പണ്ഡരീച്യാ മഹിമാ
ദേതാം ആണിക് ഉപമാ
ഐസാ ഠാവ് നാഹീം കോഠേം
ദേവ് ഉഭാഉഭീ ഭേട്ടേ
ആഹേതി സകള്
തീര്‍ത്ഥേം കാളേം ദേത്തീ ഫള്
തുക്കാ ഹ്മണേ പേഠ്
ഭൂമീവരീ ഹേം വൈകുണ്‌ഠ്
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, പണ്ഡരിപുരിയുടെ മഹിമ വര്‍ണ്ണിപ്പാന്‍ അസാദ്ധ്യമാണ്.
അതിനോടു ഉപമിക്കാന്‍ മറ്റൊരു പുണ്യസ്ഥലം ഇല്ലതന്നെ. ഇവിടെ ഭഗവാന്‍ തന്റെ
ഭക്തര്‍ക്ക് വളരെവേഗം ദര്‍ശനം നല്‍കും. മറ്റു തീര്‍ത്ഥസ്ഥാനങ്ങളുടെ
ദര്‍ശനത്താലുള്ള ഫലം ലഭിക്കാന്‍ കാലവിളംബം വരും. എന്നാല്‍ പണ്ഡരിപുരം
ആവട്ടെ ഭൂമിയിലെ വൈകുണ്‌ഠമാണ്.
അഭംഗ് : നാല്
ഘേയീം ഘേയീം മാജേം വാചേ
ഗോഡ് നാമ് വിഠോബാചെം
തുംമ്മി ഘ്യാരെ ഡോള്യാ സൂഖ്
പാഹാ വിഠോബാചെം മുഖ്
തുംമ്മി ഐക്കാ രേ കാനാ
മാജാ വിഠോഭാചെം ഗുണ്
മനാ തെത്തേം ധാംവ് ഗേവൂം
രാഹേം വിഠോബാചെം പായീം
തൂക്കാ ഹ്മണേ ജീവാ
നാക്കോ സോഡൂം യാ കേശവാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, അല്ലയോ എന്റെ ചുണ്ടുകളേ നിങ്ങള്‍ വിഠോബായുടെ മധുരനാമം
ഉരുവിടുക. അല്ലയോ എന്റെ കണ്ണുകളേ, നിങ്ങള്‍ വിഠോബായുടെ സുന്ദരവദനം കണ്ട്
ആനന്ദിക്കുക. എന്റെ കര്‍ണ്ണങ്ങളേ, നിങ്ങള്‍ വിഠോബായുടെ ഗുണഗാനം
കേള്‍ക്കുക. അല്ലയോ മനസ്സേ, നീ ഓടിപ്പോയി വിഠോബായുടെ ചരണങ്ങളില്‍
ചേര്‍ന്നു നില്‍ക്കുക. അല്ലയോ പ്രാണനേ, ഈ കേശവനെ കൈവിടരുതേ.
അഭംഗ് : അഞ്ച്
ബാപ് മാജാ ദീനാനാഥ്
വാട്ട് ഭക്താംചീ പാഹാത്താ
കര് ഠേവൂനിയാം കഠീം
ഉഭാ ചന്ദ്രഭാഗേ തട്ടീം
ഗളാം വൈജയന്തി മാളാ
രൂപേം ഡോളസ് സാംവളാ
തുക്കാ ഹ്മണേ ഭേട്ടാവയ്യാ
സദാ ഉഭാരീലാ ബാഹ്യാ
അര്‍ത്ഥ സംഗ്രഹം
പാണ്ഡുരംഗനെ പിതാവായി സങ്കല്‌പിച്ചുകൊണ്ട് തുക്കാറാം പറയുന്നു, എന്റെ
പിതാവ് ദീനരുടെ നാഥനാണ്. അദ്ദേഹം തന്റെ ഇരുകരങ്ങളും ശരീരത്തോടു
ചേര്‍ത്ത് പിടിച്ച് കൊണ്ട് ഭക്തര്‍ വരുന്നതും നോക്കി ചന്ദ്രഭാഗയുടെ
കരയില്‍ കാത്തുനില്‍ക്കുകയാണ്. അദ്ദേഹം കഴുത്തില്‍ വൈജയന്തിമാല
അണിഞ്ഞിട്ടുണ്ട്. ശരീരം ശ്യാമ വര്‍ണ്ണമാണ്. ഭക്തരെ വരവേല്‍ക്കുന്നതിനായി
അദ്ദേഹം സദാ നേരവും തയ്യാറായി നില്‍ക്കുന്നു.
അഭംഗ് : ആറ്
അവധീംചാ തീര്‍ത്ഥേ ഘഡലീം ഏകവേളാം
ചന്ദ്രഭാഗാ ഡോളാം ദേക്കീലിയാ
അവധീംചാ പാപേം ഗെലിം ദിഗംതരീം
വൈകുണ്‌ഠ് പണ്ഡരീ ദേക്കിലീയാ
ആവധീംചാ സന്‍ത്താ ഏകവേള ഭേട്ടി
പുണ്‌ഠലിക ദൃഷ്‌ടിം ദേക്കിലീയാ
തുക്കാ ഹ്മണേ ജേ ജന്മാ ആലാചെം സാര്‍ത്ഥക്
വിഠളാചീ ഏക് ദേക്കിലീയാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ചന്ദ്രഭാഗ കണ്ട നിമിഷംതന്നെ എനിക്ക് സകല
പുണ്യതീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്‌തതിന്റെ പ്രതീതി ഉളവായി. പണ്ഡരിപുരി
ദര്‍ശിച്ചതോടെ എന്റെ സകലപാപങ്ങളും ഇല്ലാതെയായി. പുണ്ഡലീക്കിനെ ദര്‍ശിച്ചു
കഴിഞ്ഞപ്പോള്‍ എല്ലാ സന്‍ത്ത് മഹത്തുക്കളേയും ദര്‍ശിച്ചപോലായി. വിഠളനെ
ദര്‍ശിച്ചതോടെ ഈ ജന്മം സഫലമായി.
അഭംഗ് : ഏഴ്
ഹേംചീം ദാന് ദേഗാ ദേവാ
തുജാ വിസറ്‌നാ വാവാ
ഗുണ് ഗായീന് ആവഡീ
ഹേംചീ മാജീ സര്‍വ്വ് ജോഡി
നല്‍ഗേ മുക്തി ആണി സംപദാ
സംത്‌സംഗ് ദേയീം സദാ
തുക്കാ ഹ്മണേ ഗര്‍ഭവാസീം
സുഖേം ഘാലാവേം ആമാംസീ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം അപേക്ഷിക്കുന്നു, ഹേ ഭഗവന്താ അങ്ങയെ മറക്കാതിരിക്കാനുള്ള വരം
നല്‍കണമേ. പ്രേമത്തോടെ അങ്ങയുടെ ഗുണഗാനങ്ങള്‍ പാടുന്നതുതന്നെ എനിക്ക്
ആനന്ദം നല്‍കുന്നു. എനിക്ക് മുക്തിയും സമ്പത്തും വേണ്ട. എപ്പോഴും
സദ്‌ഗുണവന്മാരുമായി സഹവാസം ഉണ്ടാവണം. ഇതിനായി മാത്രം ഞാന്‍ വീണ്ടും
വീണ്ടും ആനന്ദത്തോടെ ഗര്‍ഭവാസം അനുഭവിക്കാം.
അഭംഗ് : എട്ട്
ധന്യ് ജാലോം ഹോ സംസാരീം
ആമ്മീം ദേഖിലി പണ്ഡരീ
ചന്ദ്രഭാഗേ കരൂം സ്‌നാന്
പുണ്‌ഡലീകാചെം ദര്‍ശന്
കരൂം ക്ഷേത്ര് പ്രദക്ഷിണാ
ഭേട്ടും സന്‍ത് യാ സജ്ജനാം
ഉഭേ രാഹൂം ഗരുഡപാരീ
ഡോളെ ഭറൂനി പാഹോം ഹരി
തുക്കാഹ്മണേ വാള് വംട്ടീം
മഹാലാഭ് ഫുക്കാസാഠിം
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, പണ്ഡരീപുരിയുടെ ദര്‍ശനത്തോടെ ഈ സംസാരജീവിതത്തില്‍
തന്നെ ഞാന്‍ ധന്യനായി. ചന്ദ്രഭാഗയില്‍ സ്‌നാനം കഴിച്ച് പുണ്ഡലീക്കിനെ
ദര്‍ശിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി സംത് സജ്ജനങ്ങളുമായി ഞാന്‍
ഇടപഴുകുന്നു. ഗരുഡ്‌പാരിയില്‍ നിന്നുകൊണ്ട് ഹരിയെ ഞാന്‍ കണ്‍നിറയെ
ദര്‍ശിക്കുന്നു. ഹരിയെ കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ശ്രവിച്ചും ആലപിച്ചും
ധന്യത കൈവരിക്കുന്നു.
അഭംഗ് : ഒമ്പത്
നാമ് ഘേത്താം ഉഠാഉഠീം
ഹോയ് സംസാറാചീ തുട്ടി
ഐസാ ലാഭ് ബാംധാ ഗാംഠീ
വിഠല് പായീം പഡേ മിഠീ
നാമാപരതേം സാധന് നാഹീം
ജേം തും കരിശീ ആണിക് കാമ്മിം
ഹാകാരോനി സാംഗേ തുക്കാ
നാമ് ഘേത്താം രാഹോം നക്കാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, നാമസ്‌മരണം ചെയ്യുന്നതിലൂടെ വളരെ വേഗം സംസാര
ബന്ധനത്തില്‍ നിന്നും മുക്തനാവുകയും വിഠളന്റെ ചരണങ്ങളില്‍ ആനന്ദം
കണ്ടെത്തുകയും ചെയ്യുന്നു. ഭഗവത് സാക്ഷാത്‌കാരത്തിന് നാമസ്‌മരണത്തോളം
ശ്രേഷ്‌ഠമായി മറ്റൊന്നില്ല. അതിനാല്‍ നാമസ്‌മരണം ഒഴിച്ച് മറ്റൊന്നും
ചെയ്യേണ്ടതില്ല. ഞാന്‍ ഉറപ്പിച്ചു പറയുന്നു, നാമസ്‌മരണം ചെയ്യാതിരിക്കാന്‍
ഒരിക്കലും സാധ്യമല്ല.
അഭംഗ് : പത്ത്
ദേവാ ഹോയീന് ഭിക്കാരി
പണ്ഡരീച്യാ വാര്‍കരി
ഹാചീ മാജാ നേമ് ധര്‍മ്മ്
മുഖീം വിഠളാചെം നാമ്
ഹേചീ മാജീ ഉപാസനാ
ലാഗേം സന്‍താച്യാ ചരണാ
അഹോ തുക്കാ ഹ്മണേ ദേവാ
ഹേചീ മാജീ ഭോളീ സേവാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹേ ഭഗവന്താ ഞാന്‍ ഭിക്ഷക്കാരനായിരിക്കുന്നു. എനിക്ക്
പണ്ഡരിയുടെ തീര്‍ത്ഥാടകനാകാനായുള്ള ഭിക്ഷ നല്‍കിയാലും. ചുണ്ടുകളാല്‍
വിഠളന്റെ നാമം ജപിക്കുക എന്നത് എനിക്ക് നിയമവും ധര്‍മ്മവുമാണ്. സന്‍ത്
ജനങ്ങളെ സേവിക്കുക എന്റെ ഉപാസനയാണ്.
ഭഗവന്താ, ഇത് എന്റെ എളിയ സേവയായി കരുതുക.
അഭംഗ് : പതിനൊന്ന്
മാജീ വിഠള് മാവൂലി
പ്രേമപാന്നാ പാന്നായേലീ
കുര്‍വാളൂനി ലാവീം സ്‌തനീം
നാ വചേം ദൂരീ ജവളൂനി
കേലി പുര്‍വി ആളീ
നവേ നിഷ്‌ഠൂര്‍ കോവളീ
തുക്കാ ഹ്മണേ ഘാംസ്
മുഖീം ഘാലിം ബ്രഹ്മരസ്
അര്‍ത്ഥ സംഗ്രഹം
വിഠളനെ അമ്മയായി സങ്കല്‌പിച്ചുകൊണ്ട് തുക്കാറാം പറയുന്നു, എന്റെ അമ്മ
വിഠളന്‍ സ്‌തനങ്ങളോടു ചേര്‍ത്ത് പിടിച്ച് പ്രേമത്തിന്റെ പ്രവാഹമാകുന്ന
പാല്‍ ചുരന്നു നല്‍കുന്നു. എന്നില്‍ സ്‌നേഹം തോന്നുക കാരണം എന്റെ
അടുക്കല്‍നിന്നും വിട്ട് മാറുന്നില്ല. വളരെ മൃദുലമായ രീതിയില്‍ എന്റെ
ശാഠ്യങ്ങളെ പൂര്‍ത്തീകരിച്ചുതരുന്നു. വായ നിറച്ച് എന്നെകൊണ്ട് ബ്രഹ്മരസം
പാനം ചെയ്യിക്കുന്നു.
അഭംഗ് : പന്ത്രണ്ട്
ദയാ ക്ഷമാ ശാന്തി
തേത്തേം ദേവാചീ വസ്‌തി
പാവേ ധാവോനിയാം ഘറാ
രാഹേ ധരോനിയാം ഥാരാ
കീര്‍ത്തനാചെ വാട്ടേ
ബരാഡിയാ ഐസാ ലോട്ടേ
തുക്കാ ഹ്മണേ ഘഡേ
പൂജാ നാമേം ദേവ് ജോഡെ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ദയ ക്ഷമ ശാന്തി ഈ ഗുണങ്ങള്‍ ആരിലാണോ ഉള്ളത് അയാളുടെ
കൂടെ ഭഗവാന്‍ ഉണ്ടാവും. ഭഗവാന്‍ അങ്ങിനെയുള്ള ആളുടെ ഗൃഹത്തില്‍ ഓടിയെത്തി
അയാള്‍ക്ക് അഭയം നല്‍കും. കീര്‍ത്തനങ്ങള്‍ കേള്‍ക്കുന്നിടത്ത് ഭഗവാന്‍
വളരെ ഉത്സാഹത്തോടെ വേഗത്തില്‍ ഓടിയെത്തും. പൂജാദികള്‍ അര്‍പ്പിക്കുമ്പോള്‍
അവിടെ ഉപസ്ഥിതനാകും.
അഭംഗ് : പതിമൂന്ന്
ആമിം ഘ്യാവേം തുജേം നാമ്
തുമീം ആമാം ധ്യാവേം പ്രേമ്
ഐസേം നിവഡിലേം മൂളീം
സംതീം ബൈസോനി സകളീം
മാജീ ഡോഈ പായാംവരീ
തുമീം നാ ധറാവി ദൂരി
തുക്കാ ഹ്മണേ കേലാ
ഖംഡ് ദോഘാംചാ വിഠളാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹേ വിഠളാ ഞങ്ങള്‍ നിന്റെ നാമസ്‌മരണം ചെയ്യാം. പകരം നീ
ഞങ്ങള്‍ക്ക് സ്‌നേഹം നല്‍കിയാലും. എല്ലാം സന്‍ത് ജനങ്ങളും ചേര്‍ന്ന്
മുന്നേ അത്തരമൊരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ശിരസ്സ് നിന്റെ
ചരണങ്ങളിലാണ്. എന്നെ നീ ദൂരെ മാറ്റരുതേ. നാം തമ്മില്‍ അത്തരമൊരു കരാര്‍
ഉള്ള കാര്യം നീ മറക്കരുതേ.
അഭംഗ് : പതിനാല്
ചന്ദനാചേ ഹാത്ത് പായഹീ ചന്ദന്
പരിസാ നാഹീം ഹീന് കോണീം അംഗ്
ദീപാ നാഹീം പാട്ടീം പോഠീം അന്ധകാറ്
സര്‍വ്വാഗീം സാഖര്‍ അവധീ ഗോഡി
തുക്കാ ഹ്മണേ തൈസാ സജ്ജനാ പാസൂന്
പാഹതാം അവഗുണ് മിളേചീനാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ചന്ദനമരത്തിന്റെ തടിഭാഗവും, ശാഖകളും, വേരും ചന്ദനം
തന്നെയാണ്. പാരസ് മണിയുടെ ഏതു ഭാഗവും അതിന്റെ ഗുണത്തിന്റെ കാര്യത്തില്‍
ഒരുപോലെയാണ്. ദീപത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും അന്ധകാരമില്ല.
കല്‍ക്കണ്ടത്തിന്റെ എല്ലാഭാഗങ്ങളും ഒരുപോലെ മധുരമുള്ളതാണ്. അതേപോലെ
സജ്ജനങ്ങളില്‍ അവഗുണം കാണുക സാധ്യമല്ല.
അഭംഗ് : പതിനഞ്ച്
ആപുല്യാ മഹിമാനേം
ധാതു പരിസേം കെലേം സോനേം
തൈസീം നാ മനീം മാജേം ആത്താം
ഗുണദോഷ് പണ്ഡരീനാഥാ
ഗാംവാമാഗീല്‍ വോഹോള്‍
ഗംഗാ നാ മനീം അമംഗള്‍
തുക്കാ ഹ്മണേം മാത്തീ
കേലീ കസ്‌തൂരിനേം സരത്തി
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, പാര്‍സാമണികല്ല് അതിന്റെ മഹത്വംകൊണ്ട് ലോഹത്തെ
സ്വര്‍ണ്ണമാക്കുന്നു. ഹേ, പണ്ഡരീനാഥ അതുപോലെ അങ്ങ് ഗുണദോഷങ്ങളെ
വേര്‍തിരിച്ച് നോക്കേണ്ടതില്ല. ഗ്രാമത്തിന്റെ പുറംഭാഗത്തുകൂടെ ഒഴുകുന്ന
മലിനജലം നിറഞ്ഞ നദിയെ ഗംഗാനദി ഒരിക്കലും അശുദ്ധയായി കാണുകയില്ല. കസ്‌തൂരി
തന്നില്‍ ഒട്ടിനില്‍ക്കുന്ന മണ്ണിന് തന്റെ സുഗന്ധം നല്‍കുന്നു. എന്റെ
ഗുണദോഷങ്ങളെ നോക്കാതെ അങ്ങ് എന്നെ അംഗീകരിക്കുക.
അഭംഗ് : പതിനാറ്
ജന്മാചേം തേം മൂള് പാഹിലേം സോധൂന്
ദുഃഖാസീ കാരണ് ജന്മ് ഘ്യാവാ
പാപപുണ്യ കരൂനീ ജന്മായെത്തോ പ്രാണി
നരദേഹി യേവുനി ഹാനി കേലി
രജ തമ സത്വ ആഹെ ജ്യാചേ അംഗീ
യാച് ഗുണേ ജഗീ വായാം ഗേലാ
തമ് ഹ്മണ്‌ജേ കാംയ് നര്‍കാചീ കേവള്
രജ് തോ സബള് മായാജാള്
തുക്കാഹ്മണേ യേത്തേം സത്വാചേം സാമര്‍ത്ഥ്യ്
കരാവാ പരാമാര്‍ത്ഥ് അഹര്‍നിസീം
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ജന്മത്തിന്റെ മൂലകാരണം അന്വേഷിച്ചാല്‍ അത്
ദുഃഖത്തിന്റെ ഫലസ്വരൂപമാണെന്ന് കാണാം. പാപം പുണ്യം ഇവ രണ്ടും
അനുഭവിക്കാനായി പ്രാണി നരജന്മം പ്രാപിക്കുന്നു. രജ തമ സത്വ ഗുണങ്ങളാല്‍
നിര്‍മ്മിക്കപ്പെട്ട നരജന്മം വ്യര്‍ത്ഥമാണ്. തമ കേവലം നരകമാണ്. രജ
ബലവത്തായ മായാജാലമാണ്. അതുകൊണ്ട് സത്വഗുണത്തിന്റെ സാമര്‍ത്ഥ്യത്താല്‍
നരജന്മത്തിന്റെ പരമാര്‍ത്ഥത്തെ കൈവരിക്കാന്‍ സാധിക്കണമെ.
അഭംഗ് : പതിനേഴ്
ചരണാംചാ മഹിമാ
ഹാ തോ തുജ്യാ പുരുഷോത്തമാ
അന്ധ് പാര്‍ഖി മാണികേം
ബോല് വിസീം സ്‌പഷ്‌ട് മുകേം
കായ് നാഹീം സത്താ
ഹാത്തീം തുജ്യാ പണ്ഡരിനാഥാ
തുക്കാ ഹ്മണേ മൂഢാ
മജ് ചേഷ്‌ടാവിലേം ജഡാ
അര്‍ത്ഥ സംഗ്രഹം
വിഠളന്റെ ചരണങ്ങളുടെ മഹിമയെ പുകഴ്‌ത്തികൊണ്ട് തുക്കാറാം പറയുന്നു, ഹേ
പുരുഷോത്തമാ നിന്റെ ചരണങ്ങളുടെ മഹത്വത്താല്‍ പ്രപഞ്ചകാര്യങ്ങള്‍
നടക്കുന്നു. അത് അന്ധനെ മാണിക്യം പരിശോധിക്കാന്‍ പ്രാപ്‌തനാക്കുന്നു.
മൂകനെകൊണ്ട് സ്‌പഷ്‌ടമായി സംസാരിപ്പിക്കുന്നു. ഹേ പണ്ഡരിനാഥാ, നിന്റെ
കരങ്ങളില്‍ എന്ത് അധികാരമാണ് ഇല്ലാതെയുള്ളത്? നീ എന്റെ ഈ മൂഢ ജഡത്തെ
ക്രിയാശീലമാക്കി.
അഭംഗ് : പതിനെട്ട്
വിഠള് ഹാ ചിത്തീം
ഗോഡ് ലാഗേ ഗാത്താം ഗീതീം
ആമാം വിഠള് ജീവന്
ട്ടാള്‍ ചിപ്‌ളിയാ ധന്
വിഠള് വിഠള് വാണീ
അമൃത് ഹേ സഞ്‌ജീവനി
രംഗലാ യാ രംഗേം
തുക്കാ വിഠള് സര്‍വ്വാഗേം
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, വിഠളന്‍ എന്റെ ചിത്തത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
വിഠളനെക്കുറിച്ചുള്ള ഗീതങ്ങള്‍ ആലപിക്കുകയെന്നത് മനസ്സില്‍ ആനന്ദം
ഉളവാക്കുന്നു. വിഠളന്‍ എന്റെ പ്രാണനാണ്. ഈ താളും ചിപ്‌ളിയും എന്റെ
സമ്പാദ്യങ്ങളാണ്. വിഠള് വിഠള് എന്ന ശബ്‌ദം എനിക്ക്
അമൃതസഞ്‌ജീവനിയാണ്. ശരീരം ആകമാനം പല നിറങ്ങളില്‍ ഞാന്‍ എന്റെ വിഠളന്റെ
നാമം വരച്ചിട്ടിട്ടുണ്ട്.
അഭംഗ് : പത്തൊമ്പത്
സകള് തീര്‍ത്ഥാംഹുനി
പണ്ഡരീനാഥ് മുകുട്ടമണി
ധന്യ് ധന്യ് പണ്ഡരീ
ജേ മോക്ഷാചീ അക്ഷയ്‌പുരി
വിശ്രാംതിചാ ട്ടാവ
തോ ഹാ മാജാ പണ്ഡരീരാവാ
തുക്കാഹ്മണേ സാംഗേം സ്‌പഷ്‌ട്
ദുജീ പണ്ഡരീ വൈകുണ്‌ഠ്
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, പണ്ഡരീനാഥ് സകല തീര്‍ത്ഥസ്ഥാനങ്ങളിലെ
മൂര്‍ത്തികളുടെയും മുകുടമണിയാണ്. മോക്ഷത്തിന്റെ അക്ഷയപുരിയാണ്.
പണ്ഡരീപുരം വളരെ ധന്യമായ ഒരു നഗരമാണ്. ഈ ശാന്തസുന്ദരമായ സ്ഥലത്താണ്
എന്റെ പണ്ഡരീനാഥന്‍ വിരാജിക്കുന്നത്. ഞാന്‍ വ്യക്തമായി പറയുന്നു, പണ്ഡരി
മറ്റൊരു വൈകുണ്‌ഠം തന്നെയാണ്.
അഭംഗ് : ഇരുപത്
സാംവളേം സുന്ദറ് രൂപ് മനോഹറ്
രാഹോ നിരംതര് ഹൃദയീ മാജേ
ആണീക് കാമീം ഇഛ ആമാം നാഹീം ചാഡ്
തുജേം നാമ് ഗോഡ് പാണ്ഡുരംഗാ
ജന്മോമന്‍മീം ഐസേം മാഗിതലേം തുജ
അമാംമ്‌സി സഹജ് ഗ്യാവേം ആത്താം
തുക്കാ ഹ്മണേ തുജ് ഐസേ ജീ ദയാള്
ധുംഡിതാം സകള് നാഹീം ആമാം
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹേ പാണ്ഡുരംഗ നിന്റെ സുന്ദരവും മനോഹരവുമായ രൂപം എന്റെ
ഹൃദയത്തില്‍ എന്നും വസിക്കട്ടെ. എനിക്ക് ഏതെങ്കിലും തരത്തിലുള്ള ഇഛയോ
അഭിനിവേശമോ ഇല്ല. നിന്റെ മധുരനാമം ജന്മജന്മാന്തരങ്ങളില്‍ എനിക്ക്
ഉച്ചരിക്കുമാറാകണം. ഇപ്പോള്‍ അതിനെ എനിക്ക് അനായാസം നല്‍കാനുള്ള കൃപ
ഉണ്ടാകണം. അങ്ങയെപോലുളള ദയാലുവിനെ സര്‍വ്വത്ര തിരഞ്ഞാലും കാണുക
പ്രയാസമാണ്.
അഭംഗ് : ഇരുപത്തി ഒന്ന്
ഭാവേം ഗാവേം ഗീത്
ശുദ്ധ് കരുനീയാം ചിത്ത്
തുജ് വാവാ ആഹേ ദേവ്
തരി ഹാ ശുലഭ് ഉപാവ്
ആണികാംച്ചെ കാനീം
ഗുണ് ദോഷ് മനാ നാണീം
മസ്‌തക് ട്ടേംഗണാ
കരീം സംത്യാച്യാ ചരണാ
വേച്ചിം തേ വചന്
ജേണേം രാഹേ സമാധാന്
തുക്കാംഹ്മണേ ഫാറ്
ഥോഡാ തരീ പറ്‌ഉപക്കാറ്.
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, അല്ലയോ സജ്ജനങ്ങളെ നിങ്ങളുടെ മനസ്സ് ശുദ്ധമാക്കി
ഭക്തിയോടുകൂടി ഗീതം ആലപിക്കുക. നിങ്ങള്‍ക്ക് ഭഗവാനെ കാണണമോ? അതിന് ഇവിടെ
ധാരാളം ഉപായങ്ങള്‍ ഉണ്ട്. മറ്റുള്ളവരുടെ ഗുണദോഷങ്ങള്‍ സ്വന്തം കാതുകളാല്‍
ശ്രവിക്കാതിരിക്കുക. അവയെക്കുറിച്ച് ചിന്തിക്കാതിരിക്കുക. സംത്‌ജനങ്ങളുടെ
ചരണങ്ങളില്‍ കുമ്പിട്ടു നമസ്‌ക്കരിക്കുക. മനസ്സിന് സമാധാനം ഉണ്ടാക്കുന്ന
രീതിയില്‍ സംസാരിക്കുക. അല്‌പമായോ അധികമായോ മറ്റുള്ളവര്‍ക്ക് ഉപകാരം
ചെയ്യുക.
അഭംഗ് : ഇരുപത്തി രണ്ട്
ഗരുഡാചേ പായീം
ട്ടേവീം വേളോ വേളാം ഡോയീ
വെഗീം ആണാവാ തോ ഹരീ
മജ് ദീനാതേം ഉദ്ധരീം
പായ് ലക്ഷ്‌മീച്യാ ഹാത്തീം
തിസീം യാവേം കാകുലതി
തുക്കാ ഹ്മണേ ശേഷാ
ജാഗേം കരാ ഋഷികേശാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം ഗരുഡന്‍ മഹാലക്ഷ്‌മി ശേഷന്‍ എന്നീ മൂന്നുപേരോടുമായിട്ട്
അപേക്ഷിക്കുന്നു, ഗരുഡാ, ഞാന്‍ നിന്റെ പാദങ്ങളില്‍ ശിരസ്സ്
നമിച്ചുകൊണ്ട് അപേക്ഷിക്കുന്നു, എന്നെപോലുള്ള ദീനന്മാരെ
രക്ഷിക്കുന്നതിനായി നീ ഹരിയെ ശീഘ്രം എത്തിക്കുക. അല്ലയോ മഹാലക്ഷ്‌മി,
നിന്റെ പാദങ്ങളില്‍ തൊട്ട് ഞാന്‍ അപേക്ഷിക്കുന്നു, ഹരിയെ വേഗം
പറഞ്ഞയക്കുക. അല്ലയോ ശേഷാ, നീ ഋഷികേശനെ വേഗം ഉണര്‍ത്തു.
അഭംഗ് : ഇരുപത്തി മൂന്ന്
ഹോയ് ഹോയ് വാര്‍കരീ
പാഹേം പാഹേം രേ പണ്ഡരീ
കായ് കഹാവീം സാധനേം
ഫള് അവധേംചി യേണേം
അഭിമാന്‍ നുരേ
കോഡ് അവധേംചി പുരേ
തുക്കാ ഹ്മണേ ഡോളാം
വിഠോ ബൈസലാ സാംവ്‌ളാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹേ മാനവാ, നിങ്ങള്‍ തീര്‍ത്ഥാടകരായി പണ്ഡരീനാഥന്റെ
ദര്‍ശനം നടത്തുവിന്‍. മോക്ഷത്തിനായി മറ്റെന്തെങ്കിലും സാധന ഇനി
അനുഷ്‌ഠിക്കേണ്ടതുണ്ടോ? എല്ലാ കാര്യങ്ങള്‍ക്കും ഫലം ഇവിടെ ലഭ്യമാണ്.
ഇവിടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ശ്യാമവര്‍ണ്ണന്‍
വിഠോബാ എന്റെ കണ്ണുകള്‍ക്കുള്ളില്‍ തന്നെ ഉപസ്ഥിതനാണ്.
അഭംഗ് : ഇരുപത്തിനാല്
രത്‌നജഡിത് സിംഹാസന്
വരീ ബൈസലെ ആപണ്
കുംചെ ട്ടളതി ദോഹിം ബാഹിം
ജവളി രാഹി രഖുമായി
നാനാ ഉപചാരീം
സിദ്ധി വൊള്‍ക്കത്തി കാമാരി
ഹാത്തീം ഗേവൂനി പാദുകാം
ഉഭാ ബംധിജന തുക്കാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, അല്ലയോ പാണ്ഡുരംഗാ, രത്‌നഖചിതമായ സിംഹാസനത്തില്‍ നീ
വിരാജിക്കുന്നു. രാജപരിചാരകന്മാര്‍ ഇരുവശങ്ങളിലും നിന്നുകൊണ്ട് ചാമരം
വീശുന്നു. രഖുമായി സമീപത്ത് തന്നെ നില്‌പുണ്ട്. നിന്റെ ഈ ആസ്ഥാന ഗായകന്‍
നിന്റെ പാദുകങ്ങള്‍ ശിരസ്സിലേന്തി മുമ്പില്‍ തന്നെ നില്‍ക്കുന്നു.
അഭംഗ് : ഇരുപത്തി അഞ്ച്
വിഠള് വിഠള് മന്ത്ര് സോപാ
കരീ പാപാ വിര്‍മൂള്
ഭാഗ്യവംന്താ ഛന്ദ് മനീം
കോഡ് കാനീം ഐകത്തീ
വിഠള് ഹേം ദൈവത് ഭോളേം
ചാഡ് കാളേം നാ ഘറാവീ
തുക്കാ ഹ്മണേ ഭല്‍ത്തെ യാതീ
വിഠള് ചിത്തി തോ ധന്യ്
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, വിഠള് വിഠള് എന്ന മന്ത്രം ഉരുവിടുമ്പോള്‍ അത്
പാപത്തെ ഇല്ലാതാക്കും. ആരാണോ ഭാഗ്യവാന്‍ അയാളുടെ മനസ്സില്‍ ഈ മന്ത്രം
എപ്പോഴും ഉണ്ടാവും. അയാള്‍ ഈ മന്ത്രം വളരെ സ്‌നേഹത്തോടെ കാതിലൂടെ
ശ്രവിക്കും. ഭഗവാന്‍ വിഠളന്‍ വളരെ ആത്മാര്‍ത്ഥതയുള്ള ആളാണ്. അതുകൊണ്ട്
വിഠളനെ സ്‌നേഹിക്കാന്‍ കാലവിളംബം വരുത്തരുത്. വിഠളനെക്കുറിച്ച്
മനസ്സില്‍ ചിന്തിച്ചാല്‍ തന്നെ ആര്‍ക്കും ധന്യത കൈവരും.
അഭംഗ് : ഇരുപ്പത്തി ആറ്
അത്താം ധ്യാവേം അഭയ്‌ദാന്
ജീവന് യേ കൃപേചെം
ഉഭാറോനി ബാഹോ ദേവാ
ഹാത്ത് ടേവാ മസ്‌തകീം
നാഭി നാഭി യാ ഉത്തരേം
കരുണാകരേം സാംത്ത്‌വിജെ
തുക്കാഹ്മണേ കെലി അസ്
തോ ഹാ ദീസ് ഫളാചാ
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഭഗവാനേ ഇപ്പോള്‍ അഭയദാനം നല്‍കിയാലും. ഈ ജീവിതം തന്നെ
നിന്റെ കൃപയാണ്. എന്റെ മുമ്പില്‍ നിന്ന് എന്റെ ശിരസ്സില്‍ കൈവെച്ച്
അങ്ങ് ഉച്ചൈസ്‌തരം പറഞ്ഞാലും - ``ഭയപ്പെടേണ്ടാ, ഭയപ്പെടേണ്ടാ...'' എന്റെ
മനസ്സിനെ ശാന്തമാക്കാനുള്ള കരുണ കാട്ടിയാലും. ഞാന്‍ എന്താണോ ആഗ്രഹിച്ചത്
അത് ഇന്ന് സഫലമായിരിക്കുന്നു.
അഭംഗ് : ഇരുപത്തി ഏഴ്
നാമ് ഗോഡ് നാമ് ഗോഡ്
പുരേ കോഡ് സകളഹി
രസനാം യേരാം രസാം ബിട്ടേ
ഘേത്താം ഘോട്ട് അധിക ഹേം
ആണികാം രസേം മരണ് ഗാംട്ടി
യേണേം തുട്ടി സംസാറാ
തുക്കാഹ്മണേ ആഹാറു ജാലാ
ഹാ വിഠള് ആമാമ്‌സി
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, വിഠളന്റെ നാമരസം അതിമധുരമാണ്. ഇത് സേവിക്കമൂലം
എന്റെ എല്ലാ അഭിലാഷങ്ങളും പൂര്‍ണ്ണമായി. ഈ നാമരസം എത്രത്തോളം പാനം
ചെയ്യുന്നുവോ അത്രയും സംസാരവിഷയം അകലും. മറ്റുള്ള രസങ്ങളുടെ സേവ
മരണദായകമായിരിക്കും. എന്നാല്‍ ഈ രസം സേവിക്കുമ്പോള്‍ സംസാരവിഷയവലയം തന്നെ
ഇല്ലാതെയാവും. വിഠള് നാമരസം എന്റെ നിത്യേനയുള്ള ഭക്ഷണത്തിന്റെ വിഭവമാണ്.
അംഭംഗ് : ഇരുപത്തി എട്ട്
ഹേംചീ മാജെം ധന്
രുംചേ വന്ദാവേ ചരണ്
യേണേം ഭാഗ്യ് അസ്സോ ജിത്ത്
എവട്ടേം സമര്‍പ്പൂനി ചിത്ത്
സാംഭാളിലെം ദേവാ
മജ അനാഥാ ജി ജീവാ
ജോഡുനിയാം കര്
തുക്കാ വിനവിത്തോ കിംകര്
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, അങ്ങയുടെ ചരണങ്ങളില്‍ വന്ദിക്കുവാന്‍ സാധിക്കുക
അതാണ് എന്റെ സമ്പത്ത്. എന്റെ ചിത്തത്തെ അങ്ങയുടെ സമക്ഷം
സമര്‍പ്പിച്ചുകൊണ്ട് ആ സൗഭാഗ്യത്തിന്റെ കീഴില്‍ ഞാന്‍ കഴിയുന്നു. ഭഗവാനേ,
എന്നെപോലുള്ള അനാഥ ജീവിതങ്ങളെ അങ്ങ് സംരക്ഷിക്കുന്നു. അങ്ങയുടെ ദാസന്‍ ഈ
തുക്കാറാം കൈകള്‍ രണ്ടും ചേര്‍ത്തുപിടിച്ചുകൊണ്ട് വിനയത്തോടെ നമിക്കുന്നു.
അഭംഗ് : ഇരുപത്തി ഒമ്പത്
നാ ദേഖിജെ ഐസെ കേലെം
യാ വിഠലേം ദുഃഖാസി
കൃപേചി യേ സിംഹാസനീം
അധിഷ്‌ഠാനിം ബൈസവിലെം
വാജ്‌ത്താ തോ നാ ലഗേ വാരാ
ക്ഷീരസാഗരാ ശയനീം
തുക്കാഹ്മണേ അവഗേ ഠായീം
മജ് പാലീം റാഖിലെം
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഈ വിഠളന്‍ എന്നെ ദുഃഖം ഒരിക്കലും ദൃശ്യമാകാത്ത ഒരു
അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. തന്റെ കൃപയാല്‍ എന്നെ ഈ ജഗത്തിന്റെ
ബ്രഹ്മരൂപി സിംഹാസനത്തിലാണ് ഇരുത്തിയിരിക്കുന്നത്. ക്ഷീരസാഗര ശയ്യയുടെ
അരികത്ത് ഒരുതരത്തിലുള്ള ദുഃഖത്തിന്റെ സമീരണന്‍ വീശുകയില്ല. അദ്ദേഹം
എന്നെ പ്രപഞ്ചശ്രേഷ്‌ഠമായ സ്ഥാനമാകുന്ന തന്റെ ചരണങ്ങള്‍ക്ക് സമീപംതന്നെ
പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്.
അഭംഗ് : മുപ്പത്
പൈല് ആലെ ഹരീ
ശംഖ് ചക്ര് ശോഭേ കരീം
ഗരുഡ് യേത്തോ ഫഡ്‌ത്‌ക്കാരെം
നാ ഭി നാ ഭി ഹ്മണേ ത്വാരേം
മുകുഠ്‌കുണ്ഡലാംച്യാ ദീപ്‌തി
തെജേം ലോപ്‌ലാ ഗഭസ്ഥി
മേഘ്‌ശ്യാമ് വര്‍ണ്ണ് ഹരീ
മൂര്‍ത്തി ഡോളസ് സാജിരീ
ചതുര്‍ഭുജ് വൈജയന്തി
ഗളാം മാള് ഹേ റുള്‍തി
പീതാംബര് ജള്‍കെ കൈസാ
ഉജളല്യാ ദാഹീ ദിശാ
തുക്കാ ജാലാസെ സന്തുഷ്‌ട്
ഘറാ ആലെം വൈകുണ്‌ഠപീഠ്
അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹരി ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൈകളില്‍
ശംഖും സുദര്‍ശന ചക്രവും ശോഭിക്കുന്നു. ഗരുഡന്‍ പറന്നുവരുന്ന സമയം അതിന്റെ
ചിറകടിയൊച്ച കേട്ടാല്‍ `ഭയപ്പെടണ്ടാ... ഭയപ്പെടണ്ടാ...'' എന്നു
പറയുന്നതുപോലെ തോന്നും. ഹരിയുടെ കിരീടത്തിന്റെയും കുണ്ഡലങ്ങളുടേയും
ദിവ്യതേജസ്സ് സൂര്യകിരണങ്ങളെ നിഷ്‌പ്രഭമാക്കാന്‍ പോന്നതാണ്. മേഘശ്യാമ
വര്‍ണ്ണത്തിലുള്ള ഹരിയുടെ രൂപം ആകര്‍ഷണീയവും സുന്ദരവുമാണ്.
ചതുര്‍ഭുജങ്ങളുണ്ട്. കണ്‌ഠദേശത്ത് വൈജയന്തിമാല ആടികൊണ്ടിരിക്കുന്നു.
പീതാംബര വസ്‌ത്രത്തിന്റെ തിളക്കം പത്തുദിക്കുകളേയും
പ്രകാശപൂരിതമാക്കുന്നു. വൈകുണ്‌ഠപീഠാധിപതി എന്റെ ഗൃഹത്തില്‍ ആഗതനായതില്‍
ഞാന്‍ സന്തുഷ്‌ടനാണ്.
ശുഭം
R.S.BHASKAR
Konkani Poet
Publications in Konkani
Poems: Aksharam, Nakshatram, Akshatam, Yugaparivarthanacho yatri
Chinu minu chano (Childrens poems)
Devotional poems: Atmanivedan, Panchayatanache bhajan mala, Gurucharani
Educational: Konkani Malayalam Bhasha Parichay, Konkani Aksharmala, Konkani Bhasha Parichay
Translations in Konkani:
Maja aajak eki hasti assili
(Konkani Translation of the Malayalam novel �Enrtuppuppakoranetarnu� by Vaikom Muhamed Bhasheer Pub:Kendra Sahitya Akademi)
(Konkani translation of the Monograph in Malayalam on the distinguished poet, philosopher and reformist Sree Narayana Guru by
(Konkani translation of the epic Malayalam poem �Vazhakula� by Changampuzha Krishna Pillai Pub: Konkani Sahitya Akademi Kerala)
(Konkani translation of the Malayalam Devotional Poem by Sree Narayana Guru pub: Konkani Sahitya Akademi Kerala)
(Selected Abhangs in Marathi by the Saint Poet Tukaram Maharaj transliteration and with meaning given in Malayalam)
Brahmarshi Sree Narayana Guru
Dr.T.Bhaskaran Pub:Kendra Sahitya Akademi)
Keligadav
Daivadasakam
Tukaramvani
Invited Poet
(Major poet�s meet)
All India All Dialect Konkani Kavi Sammelan � Mangalore 1992
First World Konkani Kavi Sammelan � Mangalore 1997
North Eastern and Western Indian Writers Meet � Pune 2008
North Eastern and Western Indian Language Kavyotsav- Aurangabab 2013
Sarva Bhasha Kavi Sammelan � Delhi 1997
South Indian Poet�s Meet � Thunjan Parambu 1999
Marathi-Konkonkani Kavya Sandhya � Panaji 2000
Multi Lingual Poet�s Meet � Panaji 2007
Multi Lingual Poet�s Meet � Trivandrum 2007
Western Indian Languages Kavyotsav � Jalna 2010
Poet�s Meet Chaired:
Western Indian Languages Poet�s Meet (Conducted by Sahitya Akademi �Kochi 2006)
Chaired Multi Lingual Poet�s Meet � Sirsi 2015
Positions held:
Advisory Board Member, World Konkani Sahitya Akademi, Mangalore
President, 21st All India Konkani Sahitya Sammelan (Madgao 2013)
Kendra Sahitya Akademi (1993-1997 & 2003-2007)
Vice President, All India Konkani Parishad (Past)
Recipient:
Kendra Sahitya Akademi Award (TR 2003)
Tarabai Vishnu Mapxemcar Vaishya Bharati Puraskar (1996)
Konkani Bhasha Prachar Sabha Sahitya Puraskar (1994)
തുക്കാറാംവാണീ
(തെരഞ്ഞെടുത്ത അഭംഗങ്ങള്‍)
സമ്പാദകന്‍ ലിപ്യന്തരണം അര്‍ത്ഥസംഗ്രഹം
ആര്‍.എസ്. ഭാസ്‌കര്‍
സുവര്‍ണരേഖ പബ്ലിക്കേഷന്‍സ്
(Malayalam)
Tukkaramvani
(Selected Abhangs by Sant Tukaram)
തുക്കാറാംവാണീ
(സന്‍ത് തുക്കാറാമിന്റെ തെരഞ്ഞെടുത്ത അഭംഗങ്ങള്‍)
Collected by
(Transliteration & Meaning in Malayalam)
R.S. Bhaskar
(Bhaskar Ramdas Shetty)
� Rajeev Bhaskar
Published by:
Radhamani Bhaskar
Suvarnarekha Publications
10/443-A, P.S. Dayanandan Lane
Janardhana Temple South
Amaravathi
Fortkochi - 682 001, Kerala
Mob: 09349295255
e-mail: bhaskarkochi@gmail.com
First Edition: 2015
Cover: Bhaskar Hande
Poet, Writer and Painter. Born (1957) in Umbraj
near Dehu where Tukaram Maharaj stayed.
Has Art Gallery in Hague, Netherland and Pune, India.
|